പത്മാവതിനായി അക്ഷയ് കുമാർ ചിത്രം പാഡ് മാൻെറ റീലീസ് മാറ്റി

മുംബൈ: വിവാദങ്ങൾക്കൊടുവിൽ സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവത് ജനുവരി 25ന് തീയേറ്ററുകളിലേക്കത്തുകയാണ്. ചിത്രത്തിൻെറ റീലിസ് ഭംഗിയാക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് പിന്നണിക്കാർ. ഇതിൻെറ ഭാഗമായി അക്ഷയ് കുമാർ ചിത്രം പാഡ് മാൻ റീലിസ് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റി.സഞ്ജയ് ലീലാ ബൻസാലിയുടെ നിർദേശപ്രകാരമാണ് തൻെറ ചിത്രത്തിൻെറ റീലിസ് ദിനം മാറ്റി വെച്ചതെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ഈ സമയത്ത് സിനിമ റിലീസ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അക്ഷയ് പറഞ്ഞു. ജീവിതകാലം മുഴുവൻ ഞാൻ അക്ഷയിനോട് നന്ദിയുള്ളവനായിരിക്കുമെന്നായിരുന്നു ബൻസാലിയുടെ പ്രതികരണം. സോനം കപൂറും രാധിക ആപ്തെയും അക്ഷയിനൊപ്പം ഈ ചിത്രത്തിലുണ്ട്. 
 

Tags:    
News Summary - Akshay Kumar Postpones PadMan- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.