ഹരിയാന: പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്‍റെയും ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി നൽകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് കുൻവാർ സൂരജ്പാൽ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. ബി.ജെ.പിയുടെ ചീഫ് മീഡിയ കോർഡിനേറ്റർ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്.
പത്മാവതിക്ക് ഹരിയാനയിൽ നിരോധം ഏർപെടുത്താതെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രജ്പുത്തുകളെ അപമാനിച്ചതായി സൂരജ്പാൽ ആരോപിച്ചു. ഇയാളുടെ പ്രസ്താവന വിവാദമായതോടെ സിങിനെതിരെ 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. 'താൻ ഒരു രജപുത് വംശജനാണ് അല്ലാതെ പാർട്ടിയുടെ ഒാഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി. ഞങ്ങൾക്ക് നിയമം കൈയിലെടുക്കാൻ ആഗ്രഹമില്ല. എന്നാൽ രാജ്പുത് റാണിമാരെയോ രാജാക്കൻമാരെയോ മോശമായി ചിത്രീകരിച്ചാൽ മാപ്പ് നൽകില്ലെന്നും സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.