മുംബൈ: 74 വര്‍ഷത്തെ ജീവിതത്തിനിടയില്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ 48 വര്‍ഷത്തിന്‍െറ നിറവിലാണ് ബിഗ് ബി. 1969ല്‍ ‘സാത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലെ ‘അന്‍വര്‍’ എന്ന കഥാപാത്രത്തിലൂടെ സിനിമാലോകത്ത് കാലുവെച്ച അമിതാഭ് ബച്ചന്‍ 2017ലെ ‘സര്‍ക്കാര്‍ 3’ എന്ന രാം ഗോപല്‍ വര്‍മ സിനിമയിലത്തെുമ്പോള്‍ അടയാളപ്പെടുത്തുന്നത് നൂറ്റാണ്ട് പിന്നിട്ട ഹിന്ദി സിനിമയുടെ പാതി ദൂരമാണ്.
പിന്നിട്ട കാലത്തിന്‍െറ ഓര്‍മച്ചിത്രങ്ങള്‍ ‘ബച്ചന്‍ ബോല്‍’ എന്ന തന്‍െറ ഒൗദ്യോഗിക ബ്ളോഗിലൂടെ പങ്കുവെച്ചാണ് 48ാം വാര്‍ഷികം ആഘോഷമാക്കിയത്.
തന്‍െറ ആദ്യ ചിത്രമായ ‘സാത് ഹിന്ദുസ്ഥാനി’യിലെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ബ്ളോഗില്‍ ബച്ചന്‍ പങ്കുവെക്കുന്നു. 1969 ഫെബ്രുവരി 15നായിരുന്നു ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസായത്.
ആദ്യ പ്രദര്‍ശനത്തിന് താന്‍ എത്തിയത് തന്‍െറ സുഹൃത്ത് സമ്മാനിച്ച ഇറാനിയന്‍ വേഷത്തിലായിരുന്നെന്ന് ബച്ചന്‍ ഓര്‍മിക്കുന്നു. സുനില്‍ ദത്തിന്‍െറ ‘രേഷ്മ ഒൗര്‍ ഷേര’ എന്ന ചിത്രത്തിന്‍െറ ജയ്സല്‍മീറിലെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നാണ് താന്‍ സാത് ഹിന്ദുസ്ഥാനിയുടെ ആദ്യ പ്രദര്‍ശനത്തിന് എത്തിയതെന്ന് ബച്ചന്‍ അനുസ്മരിച്ചു.
‘‘ഗോവയിലെ പ്രധാന വെള്ളച്ചാട്ടമായ ദൂത് സാഗറിനടുത്തായിരുന്നു ‘സാത് ഹിന്ദുസ്ഥാനി’യുടെ ലൊക്കേഷന്‍. അവിടേക്ക് യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ദിവസത്തില്‍ ഒരു തവണ അതുവഴി ഒരു ഗുഡ്സ് ട്രെയിന്‍ കടന്നുപോകും. രാവിലെ പോകുന്ന ട്രെയിനില്‍ ഷൂട്ടിങ് സംഘം കയറിപ്പറ്റും.
വെള്ളച്ചാട്ടത്തിനടുത്തത്തെുമ്പോള്‍ അത് മെല്ളെയാകുന്ന ട്രെയിനില്‍നിന്ന് എല്ലാവരും ചാടിയിറങ്ങും. പകല്‍ മുഴുവന്‍ ഷൂട്ടിങ്. വൈകീട്ട് വെള്ളച്ചാട്ടത്തിനരികില്‍ വേഗം കുറയുന്ന ട്രെയിനില്‍ ചാടിക്കയറി മടക്കയാത്ര. ’’ -ആദ്യ ചിത്രത്തിന്‍െറ ചിത്രീകരണനാളുകളെക്കുറിച്ച് ബച്ചന്‍ കുറിച്ചതിങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.