‘ചപക്​’ റിലീസ് 10ന്; ദീപികക്ക് നേരെ ബഹിഷ്കരണ ആഹ്വാനവുമായി ബി.ജെ.പി

മുംബൈ: ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം ‘ചപക്​’ 10ന് റിലീസ് ചെയ്യാൻ ബോംബൈ ഹൈക്കോട തി അനുമതി നൽകി. തിരക്കഥയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ രാകേഷ് ഭാരതി ഫയൽ ചെയ്ത ഹരജി കോടതി തള്ളി. അതേസമയം, ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയതിന് പിന്നാലെ ദീപികയുടെ സിനിമ ബഹിഷ്കരിക്ക ാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ കഥയാണ് ‘ചപക്​’ സിനിമ. എന്നാൽ, താൻ എഴുതിയ കഥയാണിതെന്ന അവകാശവാദവുമായി രാകേഷ് ഭാരതി രംഗത്തെത്തുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്.

അതേസമയം, ജെ.എൻ.യുവിലെത്തിയ ദീപികക്കെതിരെ വ്യാപക വിമർശനമാണ് ബി.ജെ.പി നേതാക്കൾ ഉയർത്തിയത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാർഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി നേതാവ് തേജേന്ദര്‍ പാല്‍സിങ് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിനെതിരെ നടക്കുന്നത്.

നടി ദീപിക പദുക്കോൺ ജെ.എൻ.യു സമരവേദി സന്ദർശിച്ചപ്പോൾ

ചിത്രം ബഹിഷ്കരിക്കാൻ ഹാഷ് ടാഗ് കാമ്പയിൻ തുടങ്ങിയതോടെ ദീപികയെ പിന്തുണച്ചും കാമ്പയിൻ നടക്കുന്നുണ്ട്. നിരവധി ബോളിവുഡ് താരങ്ങൾ ദീപികക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, ലക്ഷ്മി അഗർവാളിന് നേരെ ആസിഡ് ആക്രമണം നടത്തിയയാളുടെ സിനിമയിലെ പേര് മാറ്റി‍യതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായിരുന്നു. നദീം ഖാൻ എന്ന പ്രതിയെ രാജേഷ് എന്ന പേരിലാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് ഉയർത്തിക്കാട്ടിയും ബി.ജെ.പി പ്രവർത്തകർ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

Tags:    
News Summary - Bombay HC allows release of Deepika Padukone’s ‘Chhapaak’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.