പനാജി: ഭിന്നാഭിപ്രായങ്ങളുള്ള ജനതയെ ഒരുമിപ്പിക്കുന്ന ലോകമാധ്യമമാണ് സിനിമയെന ്ന് നടൻ അമിതാഭ് ബച്ചൻ. ഗോവയിൽ നടക്കുന്ന 50ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട നുബന്ധിച്ച് ഒരുക്കിയ ‘ബച്ചൻ റെട്രോസ്പെക്ടീവി’െൻറ ഉദ്ഘാടനവേളയിലാണ് ഇത്ത വണത്തെ ഫാൽകെ അവാർഡ് ജേതാവുകൂടിയായ ബച്ചൻ ഇങ്ങനെ പറഞ്ഞത്.
സിനിമ ഭാഷയുൾപ്പെടെയുള്ള എല്ലാ സീമകളെയും അതിജീവിക്കുന്ന മാധ്യമമാണ്. ഇരുണ്ട ഹാളിൽ സിനിമ കാണാനിരിക്കുേമ്പാൾ, നമ്മൾ തൊട്ടപ്പുറത്തുള്ള ആളോട് ജാതിയോ മതമോ, നിറമോ ചോദിക്കുന്നില്ല. നമ്മൾ ഒരേ സിനിമ, ഒരേ ഗാനം ആസ്വദിക്കുകയാണ്. അതിവേഗം ശിഥിലമാകുന്ന ലോകത്ത് സമൂഹത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്ന അപൂർവം ആശയങ്ങളിലൊന്നാണ് സിനിമ. എല്ലാ വിവേചനങ്ങളേയും ഇല്ലാതാക്കുന്ന സിനിമകൾ ഇനിയും നിർമിക്കാൻ നമുക്കാകുമെന്ന് പ്രതീക്ഷിക്കുന്നു. -ബച്ചൻ പറഞ്ഞു.
ബച്ചെൻറ പ്രധാന സിനിമകളായ ‘ഷോലെ’, ‘ബ്ലാക്’, ‘പികു’, ‘ദീവാർ’, ‘ബദ്ല’, ‘പാ’ തുടങ്ങിയവയാണ് ഗോവയിൽ പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.