മുംബൈ: റിലീസിങ്ങിനുമുേമ്പ വിവാദമായ ചിത്രം ‘പത്മാവത്’ പ്രദർശനത്തിെനത്തുന്നത് മൂന്നു ഭാഷകളിൽ. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ഇൗമാസം 25ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആഗോളതലത്തിൽ െഎമാക്സ് ത്രീഡിയിൽ ഇറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിതെന്ന് അവർ അവകാശപ്പെട്ടു.
16ാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയാശിയുടെ ‘പത്മാവത്’ എന്ന ഇതിഹാസ്യകാവ്യത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ നായിക ദീപിക പദുകോണാണ്. ദീപികയും രൺവീറുമുള്ള സ്വപ്നം ഉൾപ്പെടെയുള്ള രംഗങ്ങൾക്കെതിരെ രജപുത് കർണി സേനയും മറ്റും രംഗത്തുവന്നതാണ് ചിത്രത്തെ വിവാദമാക്കിയത്.
പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് സെൻസർ ബോർഡ് നിർദേശ പ്രകാരം നേരത്തേയിട്ട ‘പത്മാവതി’ എന്ന പേര് ഉൾപ്പെടെ പല മാറ്റങ്ങളും വരുത്തിയാണ് 25ന് റിലീസ് ചെയ്യുന്നത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ ഉൾപ്പെടെ പ്രദർശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.