ഇന്ത്യയിൽ നിന്ന് മാത്രം ദംഗൽ നേടിയത് 385 കോടി 

മുംബൈ: ബോളിവൂഡിന്‍റെ പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ ചിത്രം ദംഗൽ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 385 കോടി കളക്ഷനാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ ആമിർ തന്നെ പുറത്തിറക്കിയ പത്രകുറിപ്പിലാണ് ചിത്രത്തിന്‍റെ കളക്ഷൻ റെക്കോർഡ് വിവരങ്ങൾ പറയുന്നത്. 

ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച പിന്തുണയിൽ താൻ സന്തോഷവാനാണെന്ന് ആമിർ വ്യക്തമാക്കി. കലാകാരൻ എന്ന നിലയിൽ ഇത് നൽകുന്ന ഉത്തരവാദിത്തം ഏറെ വലുതാണ്. പ്രേക്ഷകർ നൽകിയ ഈ സ്നേഹം മുന്നോട്ട് പോക്കിനുള്ള ശക്തിയും ക്രിയാത്കമായ ഇടപെടലുകൾക്ക് പ്രചോദനവും നൽകുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. 

റിലീസ് ചെയ്ത മൂന്നാംദിനം തന്നെ ദംഗൽ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്.

100 കോടി ക്ലബ്ലില്‍ ഇടംനേടുന്ന ആമിര്‍ഖാന്‍റെ മൂന്നാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ത്രീ ഇഡിയറ്റ്, ധൂം3, പി.കെ എന്നിവയാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Tags:    
News Summary - Dangal Crosses Rs 385 Crore in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.