വിവാഹക്കുറി പുറത്തുവിട്ടു; ദീപികക്ക്​ മിന്നുകെട്ടാനൊരുങ്ങി രൺവീർ

ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന താര ജോഡിയാണ്​ ദീപിക പദുകോണും രൺവീർ സിങ്ങും. ഏറ്റവും വിലമതിക്കുന്ന രണ്ട്​ താരങ്ങൾ തമ്മിലുള്ള പ്രണയം എന്നും ഗോസിപ്​ കോളങ്ങൾ നിറച്ചിരുന്നു. എന്നാൽ സകല ഗോസിപ്പുകൾക്കും ഉൗഹാപോഹങ്ങൾക്കും വിരാമമിട്ട്​ തങ്ങളുടെ വിവാഹം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്​ ദീപികയും രൺവീറും.

ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ കല്യാണക്കുറി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ നവംബർ 14,15 തീയതികളിലായി​ വിവാഹ ചടങ്ങുകൾ നടക്കുമെന്ന്​ ഇരുവരും കല്യാണ കുറിയിലൂടെ ആരാധകരെ അറിയിച്ചു.

വർഷങ്ങളായി ഞങ്ങളെ സ്​നേഹിച്ച, ഞങ്ങൾക്ക്​ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ഞങ്ങളുടെ ഇനിയുള്ള യാത്രയിൽ അനുഗ്രഹം വേണമെന്നും ഇരുവരും പറഞ്ഞു. എന്നാൽ എവിടെവെച്ചാണ്​​ വിവാഹമെന്ന്​ പുറത്തുവിട്ടിട്ടില്ല. കോഹ്​ലി-അനുഷ്​ക ജോഡിയെ പോലെ വിദേശത്തായിരിക്കും വിവാഹമെന്നാണ്​ സൂചന.

Full View
Tags:    
News Summary - Deepika Padukone and Ranveer Singh to get married-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.