വിദ്യാർഥികൾക്ക്​ പിന്തുണയുമായി ദീപിക പദുകോൺ ജെ.എൻ.യുവിൽ VIDEO

ന്യൂഡൽഹി: സമരം ചെയ്യുന്ന വിദ്യാർഥികൾക്ക്​ പിന്തുണയുമായി ബോളിവുഡ്​ താരം ദീപിക പദുക്കോൺ ജെ.എൻ.യു സന്ദർശിച്ച ു. രാത്രി 7.45ഓടെ യൂനിവേഴ്​സിറ്റിയിലെത്തിയ ദീപിക വിദ്യാർഥികളോടൊപ്പം 10 മിനുട്ട്​ ചെലവഴിച്ചു. എന്നാൽ, വിദ്യാർഥി ക​ളെ അഭിസംബോധന ചെയ്​ത്​ സംസാരിക്കാൻ അവർ തയാറായില്ല.

വിദ്യാർഥികൾക്കുള്ള ഐക്യദാർഢ്യവുമായി കറുത്ത വസ്​ത്രം ധരിച്ചാണ്​ താരം യൂനിവേഴ്​സിറ്റി ക്യാമ്പസിലെത്തിയത്​. ആസാദി വിളികളോടെയാണ്​ ജെ.എൻ.യു ദീപികയെ സ്വാഗതം ചെയ്​തത്​. ബോളിവുഡിൽ നിന്ന്​ ജെ.എൻ.യു സമരത്തിന്​ പിന്തുണയേറുന്നതിനിടെയാണ്​ ദീപിക ക്യാമ്പസിലേക്ക്​ നേരി​ട്ടെത്തയത്​​​.

ദീപികയുടെ സന്ദർശനത്തിന്​ പിന്നാലെ അവരുടെ സിനിമകൾ ബഹിഷ്​കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാവ്​ രംഗത്തെത്തി. ജെ.എൻ.യുവിലെ തുക്​ഡേ തുക്​ഡേ ഗ്യാങ്ങിനും അഫ്​സൽ ഗ്യാങ്ങിനും ദീപിക പിന്തുണ നൽകിയിരിക്കുകയാണ്​. അതിനാൽ അവരുടെ സിനിമകൾ ബഹിഷ്​കരിക്കണമെന്ന് ബി.ജെ.പി നേതാവ്​​ തജീന്ദർ പാൽ സിങ്​ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Deepika Padukone visits JNU to support students-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.