മുംബൈ: ജെ.എൻ.യു വിദ്യാർഥികളെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ വ ലിയ കുപ്രചാരണമാണ് ട്വിറ്ററിൽ ബി.ജെ.പി നേതാക്കൾ നടത്തുന്നത്. ദീപികയേയും അവരുടെ സിനിമയായ ചപകും ബഹിഷ്കരിക്കണ മെന്നാണ് മുറവിളി. അവരുടെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ബി.ജെ.പിയുടെ പ്രചാരണം ശക്തമാവുേമ്പാഴും ദീപികയുടെ ട്വിറ്റർ ഫോളോവേഴ്സിൻെറ എണ്ണം കൂടുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേരാണ് ദീപികയെ ട്വിറ്ററിൽ പുതുതായി ഫോളോ ചെയ്യാനെത്തിയത്. 26.8 മില്യൺ ആളുകളാണ് നിലവിൽ ദീപികയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നടിയാണ് ദീപിക. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേക്കാൾ പത്ത് ലക്ഷം ഫോളോവേഴ്സ് ദീപികക്ക് കൂടുതലാണ്. അനുഷ്ക ശർമ്മ, അലിയ ഭട്ട് എന്നീ താരങ്ങളേക്കാൾ അമ്പത് ലക്ഷം ഫോളോവേഴ്സും ദീപികക്ക് അധികമാണ്. ബി.ജെ.പിയുടെ പ്രചാരണത്തിന് ബദലായി ഐ സ്റ്റാൻഡ് വിത്ത് ദീപിക എന്ന പേരിൽ കാമ്പയിൻ തുടങ്ങിയതോടെയാണ് ദീപികക്ക് ട്വിറ്ററിൽ ആരാധകരുടെ എണ്ണം കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.