'പദ്മാവതി'യുടെ റിലീസിങ്ങിന് വിലക്കേർപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പദ്മാവതി'യുടെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. രാജ്പുത് സമുദായത്തിന്‍റെ  വികാരം വ്രണപ്പെടുമെന്നും ഇത് സംഘർഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് അനാവശ്യ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഐ.കെ ജഡേജയാണ് പരാതി നൽകിയിരുന്നത്. പദ്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് ഐ.കെ ജഡേജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ചിത്രത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളള ഉളളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 

Tags:    
News Summary - Election Commission refuses to stall Padmavati's release-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.