മുംബൈ: വിവാദങ്ങൾക്കും എതിർപ്പുകൾക്കുമിടെ പ്രദർശനത്തിനെത്തി ഒരാഴ്ചക്കുള്ളിൽതന്നെ കലക്ഷനിൽ 100 കോടിയിലേക്ക് നീങ്ങുന്നതിെൻറ സൂചനകൾ നൽകി ‘പത്മാവത്’. പ്രിവ്യൂ പ്രദർശിപ്പിച്ച ജനുവരി 24നുതന്നെ അഞ്ചു കോടി സമാഹരിച്ചതായി വിതരണക്കാരായ വിയാകോം 18 മോഷൻപിക്ചേഴ്സ് പറയുന്നു. 25ന് നടന്ന ആദ്യ പ്രദർശനത്തിൽ 19 കോടിയും തുടർന്നുള്ള ദിനങ്ങളിൽ 32, 27 കോടിയും സമാഹരിച്ച ചിത്രം 83 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. 16ാം നൂറ്റാണ്ടിലെ ഇതിഹാസകാവ്യമായ ‘പത്മാവതി’നെ ആസ്പദമാക്കി സഞ്ജയ് ലീല ഭൻസാലിയാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.