കടൽ പോരാളികളുടെ കഥ പറയുന്ന 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് മോഷൻ പിക്ചർ പുറത്ത്. ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിലൊന്നായ 'ഖുദാബക്ഷി'നെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്‍റെ ഫസ്റ്റ് ലുക് പിക്ചറാണ് അണിയറക്കാർ പുറത്തുവിട്ടത്.
കടൽ പോരാളികളുടെ ലോഹ വസ്ത്രവും തലപ്പാവും ധരിച്ച് ഇടതു കൈയിൽ വാളുമേന്തി പായ് കപ്പലിന്‍റെ ഘടിപ്പിച്ച പീരങ്കിയുടെ പിന്നിൽ നിൽക്കുന്ന കമാണ്ടറുടെ ചിത്രമാണ് പുറത്തുവന്നത്. കൂടാതെ പീരങ്കിയിൽ ഒരു പരുന്ത് പറന്നു വന്ന് ഇരിക്കുന്നുണ്ട്. ഹോളിവുഡ് മാതൃകയിൽ കടൽ പോരാളികളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ 25 സെക്കന്‍റ് ദൈർഘ്യമുള്ള മോഷൻ പിക്ചറാണിത്. നേരത്തെ, ചിത്രത്തിന്‍റെ ലോഗോ പോസ്റ്റർ പുറത്തുവിട്ടിരുന്നു.
കുറ്റകൃത്യങ്ങളുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ചിത്രത്തിൽ 'അമീർ അലി' എന്ന പത്താൻ വംശജനായ പോരാളിയുടെ വേഷം ആമിർ ഖാൻ ചെയ്യുന്നു. ആമിർ ഖാനെ കൂടാതെ കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്, ജാക്കി ഷെറഫ്, ശശാങ്ക് അറോറ, റോനിത് റോയ്, സത്യദേവ് കജാരണ എന്നിവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.