മുംബൈ: ആഗോളതലത്തിൽ സിനിമയിലെ മികച്ചപ്രകടനത്തിനുള്ള ഗോൾഡൻ ഡ്രാഗൺ പുരസ്കാര ം പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി ഏറ്റുവാങ്ങി. ബ്രിട്ടനിലെ കാർഡിഫ് അ ന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെയ്ൽസ് കൗൺസൽ ജനറൽ മിക്ക് ആെൻറാനിവാണ് പുരസ്കാരം സമ്മാനിച്ചത്.
ഹോളിവുഡിലെ ഇതിഹാസതാരം ജൂഡി ഡെഞ്ചിന് സമഗ്രസംഭാവന പുരസ്കാരവും സമ്മാനിച്ചു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ഗാങ്സ് ഓഫ് വാസെപുർ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നവാസുദ്ദീൻ സിദ്ദീഖി ഇൻറർനെറ്റ് ചാനലായ നെറ്റ്ഫ്ലിക്സിലെ ‘സേക്രഡ് ഹേർട്ട്’ പരമ്പര, റിതേഷ് ബത്രയുടെ ‘ഫോട്ടോഗ്രാഫ്’ ബി.ബി.സിയുടെ ‘മക്മാഫിയ’ എന്നീ ചിത്രങ്ങളിലൂടെ ആഗോള തലത്തിൽ ശ്രദ്ധനേടിയിരുന്നു.
വിവാഹത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ‘മോട്ടിചൂർ ചക്നചുർ’ ആണ് നവാസുദ്ദീെൻറ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.