മുംബൈ: നൊബേൽ ജേത്രി, പാകിസ്താനി പെൺകുട്ടി മലാല യൂസുഫ്സായിയുടെ ജീവിതകഥ പറയുന്ന ‘ഗുൽ മകായ്’ ജനുവരി 31 ന് തിയറ്ററുകളിലെത്തും. അംജദ് ഖാൻ സംവിധാനവും സഞ്ജയ് സിംഗ്ല നിർമാണവും നിർവഹിക്കുന്ന ചിത്രം, സിയാവുദ്ദീൻ യൂസുഫ്സായിയുടെയും മകൾ മലാലയുടെയും ധീരമായ ചെറുത്തുനിൽപിെൻറ കഥയാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.
താലിബാെൻറ വെടിയേറ്റ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാലയും ശക്തമായ പിന്തുണ നൽകിയ പിതാവ് യൂസുഫ്സായിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കും വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് സിനിമ പറയുന്നത്.
പാകിസ്താനിലെ- സ്വാത് താഴ്വരയിൽ തങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെ സംബന്ധിച്ച് ബി.ബി.സി ഉർദു വെബ്സൈറ്റിൽ ‘ഗുൽ മകായ്’ എന്ന പേരിൽ ബ്ലോഗ് എഴുത്ത് തുടങ്ങിയതിനു പിന്നാലെയാണ് മലാല ആക്രമണത്തിനിരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.