മുംബൈ: രാഖി സാവന്തിെൻറ വിവാദ പ്രസ്താവനകൾക്ക് രൂക്ഷ മറുപടിയുമായി തനുശ്രീ ദത്ത. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധിച്ച് വേണമെന്ന് മാതാപിതാക്കൾ തന്നെ ഉപദേശിച്ചിട്ടുണ്ട്. താൻ ജീവിക്കുന്നതും ആ ഉപദേശം പിൻപറ്റിയാണ്. തനിക്ക് മോശമാണെന്ന് േതാന്നുന്ന എല്ലാവരെയും ജീവിതത്തിൽ നിന്നും അകറ്റിയിട്ടുണ്ടെന്നും തനുശ്രീ പറഞ്ഞു.
വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത, വിപണിമൂല്യവും നിലവാരവുമില്ലാത്ത സ്വഭാവ വൈകൃതമുള്ള രാഖി സാവന്തിനെ പോലുള്ളവർ തെൻറ സുഹൃത്തായിരുന്നുെവന്ന് അവകാശപ്പെടുന്നത് കാണുേമ്പാൾ അറപ്പ് തോന്നുന്നതായും അവർ പ്രതികരിച്ചു.
തനുശ്രീ സ്വവർഗാനുരാഗിയാണെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ അവർ സ്പർശിച്ചിട്ടുണ്ടെന്നുമുള്ള രാഖിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് തനുശ്രീ പ്രതികരിച്ചത്. പത്തുവർഷം വരെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും തനുശ്രീ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ അകലം പാലിച്ചുവെന്നുമായിരുന്നു രാഖിയുടെ ആരോപണം.
‘‘ഒരു പരിപാടിയുടെ ഭാഗമായി വിദേശത്ത് പോകാനിരിക്കെ വിമാനത്താവളത്തിലെത്തിൽ വെച്ചാണ് ജീവിതത്തിൽ ആദ്യവും അവസാനവുമായി ഞാൻ രാഖിയെ കാണുന്നത്. അത് വർഷങ്ങൾക്ക് മുമ്പാണ്. അതിന് ശേഷം പലതവണ അവർ എന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ ഉപദേശിച്ചായിരുന്നു ബന്ധപ്പെട്ടത്’’
-തനുശ്രീ ആരോപിച്ചു.
ജീസസിൽ വിശ്വസിക്കാതെ ഹിന്ദുമതത്തിൽ തുടർന്നാൽ നരകത്തിൽ പോകും. ഹിന്ദുയിസവും മൂർത്തി പൂജയും സാത്താൻ സേവയാണെന്ന് അവർ പറഞ്ഞു. തെൻറ മതത്തെ താഴ്ത്തിക്കെട്ടിയുള്ള രാഖിയുടെ വാക്കുകൾ േകട്ട് തകർന്ന് പോയതായും തനുശ്രീ പ്രതികരിച്ചു.
മുടി മുറിച്ചതിനെ തുടർന്നാണ് രാഖി തന്നെ സ്വവർഗാനുരാഗിയെന്ന് വിളിച്ചത്. ഹിന്ദുമതപ്രകാരമുള്ള ഒരു ആചാരത്തിെൻറ ഭാഗമായാണ് അന്ന് മുടി മുറിച്ചത്. ഒരു മതാചാരത്തെ ഇങ്ങനെ അധിക്ഷേപിക്കുന്ന അവർ നാണമില്ലാത്തവളാണെന്നും തനുശ്രീ തുറന്നടിച്ചു. ലൈംഗികതക്കും പണത്തിനും അടിമയായ രാഖി തലച്ചോറിനും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോയെന്നും തനുശ്രീ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.