യുട്യൂബിൽ റെക്കോർഡിട്ട് അല്ലു അർജ്ജുൻ ചിത്രം 'സരയ്നോഡു'. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ ചിത്രം യുട്യൂബിൽ അപ് ലോഡ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ ഒന്നരക്കോടിയിലേറെ പേരാണ് കണ്ടത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിൽ ക്യാതറിൻ തെരേസ,രാകുൽ പ്രീത് സിങ്ങ് തുടങ്ങിയവരാണ് നായികമാർ.
ഹിന്ദി പ്രേക്ഷകർക്ക് സിനിമ ഇഷ്ടമായതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ബോയ്പതി പ്രതികരിച്ചു. ഹിന്ദി ടെലിവിഷൻ പ്രീമിയറിൽ ടി.ആർ.പി റെക്കോർഡ് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രലിയ, യു.എ.ഇ, ബഹ്റൈൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്താൻ എന്നിവിടങ്ങളിൽ ഈ സിനിമ യുടുബിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയിൽ 24ാമതായും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.