ഇർഫാൻ ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി

ന്യൂഡൽഹി: ന്യൂറോ എൻഡൊക്രൈൻ ട്യൂമർ എന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ഇർഫാൻ ഖാ​​​െൻറ ആരോഗ്യനിലയിൽ പുരോഗതി. ഇർഫാൻ ഖാൻ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന്​ നിർമാതാവ് ഷുജിത് സർക്കാർ പറഞ്ഞു. 

 വീണു കിട്ടിയ അവധിയിൽ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കാനുള്ള യുദ്ധത്തിലാണ്​. ഇർഫാൻ ഖാനുമായും ഭാര്യ സുതു സിത്കറുമായും സംസാരിച്ചു. അടുത്ത മാസം യൂറോപ്പിൽ അവരെ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര സമര സേനാനി ഉദം സിംഗിനെ കുറിച്ചുള്ള ഷുജിത് സർക്കാർ നിർമിക്കാനിരിക്കുന്ന 'മുംബൈ മിറർ' എന്ന സിനിമയിൽ ഇർഫാൻ ഖാനാണ് നായകൻ.

Tags:    
News Summary - Irrfan Khan's Health Update After 2 Months, As Shared By Shoojit Sircar-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.