"എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു" - അനുശോചനങ്ങൾക്ക് നന്ദി പറഞ്ഞ് ബബിൽ ഖാൻ

മുംബൈ: പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ ബബി ൽ ഖാൻ എഴുതിയ കുറിപ്പ് നൊമ്പരമാകുന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഇത് മറികടന ്ന ശേഷം എല്ലാവർക്കും വ്യക്തിപരമായി മറുപടി പറയുമെന്നും ബബിൽ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിലാണ് ബബിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'അനുശോചനം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി. എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാൽ എനിക്കിപ്പോൾ മറുപടി തരാൻ സാധിക്കുകയില്ലെന്നത് നിങ്ങൾ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഈ സമയം കടന്നു പോയ ശേഷം നിങ്ങൾ ഓരോരുത്തർക്കും തീർച്ചയായും ഞാൻ മറുപടി തരും. എല്ലാവരോടും ഒരുപാട് നന്ദി, സ്നേഹം' -എന്നാണ് ബബിലിന്റെ കുറിപ്പിൽ പറയുന്നത്.

അർബുദവുമായി പോരാടി ബുധനാഴ്ച മരണത്തിന് കീഴടങ്ങിയ നടൻ ഇർഫാൻ ഖാന്റെ രണ്ട് ആൺ മക്കളിൽ മൂത്തയാളാണ് ബബിൽ.

Tags:    
News Summary - Irrfan Khan's son Babil thanks for condolences-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.