മുംബൈ: ‘‘ഇർഫാെൻറ മരണത്തിൽ ലോകംമുഴുവൻ വിലപിക്കുേമ്പാൾ, ഇത് എെൻറയും കുടുംബത്തിെൻറയും ദു:ഖമായി എങ്ങനെ കരുതാനാവും. ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിനാളുകൾ സങ്കടപ്പെടുേമ്പാൾ ഇതെങ്ങനെ ഞങ്ങളുടെ മാത്രം നഷ്ടമാവും. ഇതൊരിക്കലും ഒരു നഷ്ടമല്ലെന്ന് നിങ്ങളോട് ഉറപ്പിച്ചു പറയാൻ മാത്രം എനിക്കാവും...കാരണം ഇതൊരു വലിയനേട്ടമാണ്. ഒരുപാട് കാര്യങ്ങൾ ഞങ്ങളെ പഠിപ്പിച്ചാണ് അദ്ദേഹം യാത്രയായത്. ഞങ്ങൾക്കീ വിയോഗം വിശ്വസിക്കാനാവുന്നില്ല. അദ്ദേഹം ഇവിടെ നിന്ന് എങ്ങും പോയിട്ടില്ല, എന്നാൽ ഇവിടെയില്ല താനും...ഇർഫാെൻറ വാക്കുകൾ കടമെടുത്താൽ എല്ലാം ഒരു മാജിക് പോലെ തോന്നുന്നു’ -നടൻ ഇർഫാൻ ഖാെൻറ അകാല വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ച് ഭാര്യ സുതപ സിക്ദർ എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പിൽ വിശദീകരിക്കുന്നതിങ്ങനെ...
‘പെർഫക്ഷനു വേണ്ടിയായിരുന്നു എക്കാലവും ഇർഫാെൻറ പോരാട്ടം. അദ്ദേഹത്തിെൻറ മുന്നിലെ കാഴ്ചകൾക്കെല്ലാം താളമുണ്ടായിരുന്നു. താറുമാറായിക്കിടക്കുന്നതിൽ പോലും അപശ്രുതി കണ്ടില്ല. ആ താളത്തിൽ നിന്നാണ് ഞാൻ സംഗീതവും നൃത്തവും പഠിച്ചത്. പലപ്പോഴും എെൻറ ശബ്ദം അതിനു യോഗ്യമല്ലായിരുന്നു...ചുവടുകളും... നടനകലയുടെ കളരിയായിരുന്നു ഞങ്ങളുടെ ജീവിതം. ഒരിക്കലും ക്ഷണിക്കപ്പെടാത്ത അതിഥി ജീവിതത്തിലേക്ക് കടന്നുവന്നിട്ടും അതിനെയും അതേ താളത്തോടെ സ്വീകരിക്കുകയായിരുന്നു. ഡോക്ടർമാരുടെ കുറിപ്പുകൾ പോലും ഞങ്ങൾക്ക് തിരക്കഥയായിരുന്നു. പരിപൂർണതക്കു വേണ്ടി ഒന്നും നഷ്ടപ്പെടുത്താൻ ഞാൻ തയാറായിരുന്നില്ല.
ഈ യാത്രക്കിടെ വിസ്മയിപ്പിക്കുന്ന ഒരുപാട് ആളുകളെ ഞങ്ങൾ കണ്ടുമുട്ടി. ആ പട്ടിക അവസാനിക്കുന്നേയില്ല. എന്നാൽ ചിലരെ പരിചയപ്പെടുത്താതെ നിർവാഹമില്ല. ഓങ്കോളജിസ്റ്റ് ഡോ. നിതേഷ് രോഹ്തകി (മാക്സ് ആശുപത്രി, സാകേത്)..രോഗത്തിെൻറ തുടക്കത്തിൽ അദ്ദേഹമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. പിന്നെ ഡോ. ഡാൻ ക്രെൽ (യു.കെ), ഡോ. ശ്രീദേവി (യു.കെ), ഡോ. സെവന്തി ലിമായെ (കോകിലബെൻ ആശുപത്രി).... എത്രത്തോളം മനോഹരമായിരുന്നു, അദ്ഭുതകരമായിരുന്നു,വേദനാജനകവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു ആ യാത്രയെന്ന് വിവരിക്കാൻ പ്രയാസമാണ്. ഞങ്ങളുടെത് വിവാഹമായിരുന്നില്ല. ഐക്യപ്പെടലായിരുന്നു.
ഒരു ചെറുവഞ്ചിയുമായാണ് എെൻറ കുടുംബത്തെ താരതമ്യപ്പെടുത്തുന്നത്. മക്കളായ ബാബിലും അയാനുമാണ് വഞ്ചി തുഴയുന്നത്. അവരെ നയിക്കുന്നത് ഇർഫാനും. ഇപ്പോൾ ജീവിതം സിനിമയല്ല, ഒന്നിനും റീ ടേക്കുകളില്ല. ഒരു കൊടുങ്കാറ്റിലും ഉലയാതെ പിതാവിെൻറ നിർദേശങ്ങൾക്കനുസരിച്ച് വഞ്ചി സുരക്ഷിതത്തീരത്തെത്തിക്കാൻ എെൻറ മക്കൾക്ക് കഴിയട്ടെ എന്നാണിപ്പോഴത്തെ പ്രാർഥന. പിതാവ് പഠിപ്പിച്ചതെന്താണോ അത് ജീവിതത്തിൽ ആവിഷ്കരിക്കണമെന്നാണ് അവരോട് എെൻറ അപേക്ഷ.
പിതാവ് എന്താണ് അവരെ പഠിപ്പിച്ചതിൽ ഏറ്റവും പ്രധാനമായി കരുതുന്നതെന്ന് ഞാൻ എെൻറ മക്കളോട് ചോദിച്ചു. അനിശ്ചിതത്വത്തിെൻറ താളക്രമത്തിന് കീഴടങ്ങാനും പ്രപഞ്ചത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും പഠിച്ചത് പിതാവിൽനിന്നാണെന്നായിരുന്നു ബാബിലിെൻറ മറുപടി. ‘സ്വന്തം മനസിനെ അറിയുക, അത് നമ്മെ കീഴടക്കുന്നതിനു മുമ്പ്’ എന്ന പാഠമാണ് പിതാവ് പകർന്നുതന്നതിൽ പ്രധാനമെന്ന് അയാനും പറയുന്നു.’
ഇർഫാന് ഏറെ ഇഷ്ടപ്പെട്ട രാത്രിമുല്ല അദ്ദേഹത്തിെൻറ ഖബറിടത്തിൽ നട്ടുപിടിപ്പിക്കുമെന്നും അത് തളിർത്ത് പൂത്ത് അതിെൻറ സുഗന്ധം ഒഴുകിപ്പരന്ന് അദ്ദേഹത്തിെൻറ ആരാധകരെന്നല്ല, കുടുംബമെന്ന് താൻ വിളിക്കുന്ന എല്ലാവരുടേയും ആത്മാവിനെ സ്പർശിക്കുമെന്നും കൂട്ടിച്ചേർത്താണ് സുപത കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിശ്ചയദാർഢ്യത്തോടെയായിരുന്നു ഇർഫാൻ അർബുദത്തോട് പൊരുതിയത്. 2018ലാണ് അദ്ദേഹത്തിന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാെൻറ സഹപാഠിയായിരുന്നു സുതപ. 1995ലാണ് ഇരുവരും വിവാഹിതരായത്. എല്ലാ പ്രതിസന്ധിയിലും ഇർഫാെൻറ താങ്ങായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.