ശ്രീനഗർ: ആമിര്‍ ഖാന്‍െറ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ദംഗൽ ഫെയിം സൈറ വസീമിന് ജമ്മു–കശ്മീർ സർക്കാർ സുരക്ഷ ഏർപ്പെടുത്തുന്നു. ഉപമുഖ്യമന്ത്രി നിർമൽസിങ് ആണ് ഇക്കാര്യം അറിയിച്ചത്.
സൈറക്ക് ഭീഷണിയുള്ളതുകൊണ്ടാണ് സുരക്ഷ ഏർപ്പെടുത്തുന്നത്. സർക്കാർ ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. അതിനായി സാധ്യമായതെല്ലാം തങ്ങൾ ചെയ്യും. മുഖ്യമന്ത്രി മെഹബൂബ മുഫ്തി സൈറയെ കാണാൻ ആഗ്രഹിച്ചിരുന്നതാണ്. അതിെൻറ പേരിൽ സൈറ ഭീഷണി നേരിട്ടത് നിർഭാഗ്യകാരമാണ്. ജനാധിപത്യമില്ലാത്ത ചിലയാളുകളുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും നിർമൽസിങ് പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെയാണ് സൈറക്കെതിരെ നവമാധ്യമങ്ങളിൽ പരിഹാസവും വിമര്‍ശനവും ഉയർന്നത്. ഇതേതുടർന്ന് എന്തിനെന്ന് വ്യക്തമാക്കാതെ സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
സമീപകാലത്തെ തന്‍റെ ചില പ്രവര്‍ത്തികളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും കഴിഞ്ഞ ആറുമാസമായി കശ്മീരിൽ നടക്കുന്ന സംഭവ വികാസങ്ങൾ പരിഗണിക്കുമ്പോള്‍ ആ വികാരം മനസ്സിലാക്കുന്നു എന്നുമാണ് സൈറ ഫേസ്ബുക്കിൽ കുറിച്ചത്. പീന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പെൺകുട്ടിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ആമിർഖാൻ, ഗൗതംഗംഭീർ എന്നിവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.