ഇന്ത്യക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു. കബീർ ഖാൻ സംവിധാന ം ചെയ്യുന്ന ചിത്രത്തിന് 83 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർ കപിൽദ േവായി രൺവീർ സിങ്ങാണ് വേഷമിടുന്നത്.
ചിത്രത്തിൻെറ ഫസ്റ്റ്ലുക് സമൂഹ മാധമങ്ങളിൽ വൈറലായിരിക്കുകയാണ്. നട ൻ രൺവീറാണ് ചിത്രം പങ്കുവെച്ചത്. 2020 ഏപ്രിൽ പത്തിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
1983 ലോകകപ്പായിരിക് കും ചിത്രത്തിൻറെ പ്രധാന പ്രമേയം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടൻ ജീവയാണ് വ േഷമിടുന്നത്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹ ിര്‍ രാജ് ബാസിന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.