കരീന –സെയ്​ഫ്​ ദമ്പതികൾക്ക്​ ആൺകുഞ്ഞ്​ പിറന്നു

മുംബൈ: ബോളിവുഡ്​ ബെബോ കരീന കപൂർ –സെയ്​ഫ്​ അലി ഖാൻ ദമ്പതികൾക്ക്​ ആൺകുഞ്ഞ്​ പിറന്നു. മുംബൈയിലെ ബീച്ച്​ കാൻഡി ആശുപത്രിയിൽ ചൊവ്വാഴ്​ച രാവിലെയാണ്​ കരീന  പ്രസവിച്ചത്​.  തയ്​മുർ അലി ഖാൻ പട്ടൗഡിയെന്നാണ്​ കുഞ്ഞിന്​ പേരിട്ടിരിക്കുന്നത്​.  

ഗർഭിണിയായിരുന്നപ്പോഴും ഫാഷൻ റാമ്പുകളിലും പരസ്യചിത്രങ്ങളിലും ബോളിവുഡ്​ പാർട്ടികളിലുമായി കരീന സജീവമായിരുന്നു.

2012 ലാണ്​ 36 കാരിയായ കരീനയും 46 കാരനായ സെയ്​ഫും വിവാഹിതരായത്​. സെയ്​ഫ്​ അലിഖാൻ ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധം 2004ൽ അവസാനിപ്പിച്ചിരുന്നു. ഇൗ ബന്ധത്തിൽ  സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ കുട്ടികളുണ്ട്​.

Tags:    
News Summary - Kareena Kapoor, Saif Ali Khan Welcome Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.