മീടു: നിഹാരികയെ തള്ളി, സിദ്ദീഖി​യെ പിന്തുണച്ച്​ നടി കുബ്ര സെയ്​ത്​

ന്യൂഡൽഹി: ബോളിവുഡ്​ നടിയും മുൻ മിസ്​ ഇന്ത്യയുമായ നിഹാരിക സിങ്ങി​​​​​െൻറ മീടു ആരോപണങ്ങളെ വിമർശിച്ച്​ നടി കുബ്ര സെയ്​ത്​. മുൻ ആൺസുഹൃത്ത്​ നവാസുദ്ദീൻ സിദ്ദീഖിക്കെതി​െരയാണ്​ നിഹാരിക ആരോപണമുന്നയിച്ചിരുന്നത്​. എന്നാൽ ഒരു ബന്ധം നല്ല നിലയിലല്ല മുന്നോട്ടു പോയ​െതങ്കിൽ അതിനെ മീടു അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നത്​ ശരിയായ നടപടിയ​െല്ലന്ന്​ നടി കുബ്ര സെയ്​ത്​ പറഞ്ഞു. ​​

സേക്രഡ്​ ഗെയിംസ്​ എന്ന സിനിമയിൽ നവാസുദ്ദീ​​​​​െൻറ നായികയായിരുന്നു കുബ്ര. നിഹരികക്ക്​ സിനിമാ ലോകത്ത്​ നിന്ന്​ അതിക്രമങ്ങൾ നേരിടേണ്ടി വന്നുവെന്ന കാര്യം കുബ്ര സെയ്​ത്​ നിഷേധിക്കുന്നില്ല. എന്നാൽ പരാജയപ്പെട്ട ഒരു ബന്ധം മീടുവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന്​ അവർ വ്യക്​തമാക്കി. ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതിനു മുമ്പ്​ വ്യത്യാസങ്ങൾ മനസിലാക്കണം. താൻ നവാസുദ്ദീൻ സിദ്ദീഖിക്ക്​ ഒപ്പമാ​െണന്നും അവർ ട്വീറ്റിൽ വ്യക്​തമാക്കി. എന്നാൽ നവാസുദ്ദീൻ സിദ്ദീഖി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മിസ്​ ലൗലി എന്ന സിനിമയിൽ നവാസുദ്ദീനൊപ്പം അഭിനയിച്ച താരമാണ്​ നിഹാരിക. ഒന്നര വർഷത്തോളം ഇരുവരുടെയും ബന്ധം നീണ്ടു നിന്നിരുന്നു.

കഴിഞ്ഞ വാരാന്ത്യത്തിലാണ്​ നിഹാരികയുടെ മീടു ആരോപണം മാധ്യമ പ്രവർത്തകയായ സന്ധ്യ മേനോൻ പുറത്തു വിട്ടത്​. നവാസുദ്ദീൻ സിദ്ദീഖി തന്നെ ബലപ്രയോഗത്തിലൂടെ കീഴ്​പ്പെടുത്തിയെന്നായിരുന്നു നിരാഹിരകയു​െട ആരോപണം. ത​​​​​െൻറ കൂടെ പ്രഭാത ഭക്ഷണത്തിന്​ ക്ഷണിച്ചതായിരുന്നു നവാസുദ്ദീനെ. അദ്ദേഹം വന്നയുടൻ തന്നെ ചുറ്റിപ്പിടിച്ചു. തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അൽപ്പനേര​െത്ത ബലപ്രയോഗത്തിനു ശേഷം ഒടുവിൽ താൻ കീഴടങ്ങുകയായിരുന്നുവെന്നാണ്​ നിഹാരിക വെളിപ്പടുത്തിയത്​.

ഇൗ ആരോപണത്തോട്​ സാദൃശ്യമുള്ള വാചകങ്ങൾ സിദ്ദീഖിയുടെ ആത്​മകഥയിലും ഉണ്ടായിരുന്നു. നിഹാരികയുടെ വീട്ടിലേക്ക്​ ആദ്യമായി താൻ ​െചന്നു. വാതിൽ തുറന്ന ഉടൻ അവളെ കൈകളി​െലടുത്ത്​ നേരെ കിടപ്പു മുറിയിലേക്ക്​ പോയി. തങ്ങളുടെ ബന്ധം ഒന്നര വർഷത്തോളം നീണ്ടു എന്നും സിദ്ദീഖി ആത്​മകഥയിൽ വിവരിച്ചിരുന്നു.

എന്നാൽ, സിദ്ദീഖി നുണകളുടെ കൂമ്പാരമാണെന്ന്​​ വ്യക്​തമാതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ്​ നിഹാരികയുടെ വിശദീകരണം.

Tags:    
News Summary - Me Too: Kubbra Sait Jumps To Nawazuddin Siddiqui's Defense - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.