പാക് നടന്മാര്‍ വേഷമിട്ട സിനിമ​െക്കതിരെ എം.എന്‍.എസ് പ്രതിഷേധം

മുംബൈ: പാകിസ്താന്‍ നടീനടന്മാര്‍ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുംമുമ്പേ പ്രതിഷേധവുമായി തിയറ്ററുകളിലേക്ക് എം.എന്‍.എസിന്‍െറ മാര്‍ച്ച്. 28നാണ് പാക് നടീനടന്മാര്‍ അഭിനയിച്ചതിന്‍െറ പേരില്‍ വിവാദമായ കരണ്‍ ജോഹറിന്‍െറ ‘ആയെ ദില്‍ഹെ മുശ്കില്‍’, ഷാറൂഖ് ഖാന്‍െറ ‘റയീസ്’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനത്തെുക. എന്നാല്‍, ‘ആയെ ദില്‍ഹെ മുശ്കില്‍’ ചിത്രത്തിന്‍െറ പോസ്റ്ററുകളുള്ള ദക്ഷിണ മുംബൈയിലെ മള്‍ട്ടിപ്ളക്സ് തിയറ്റര്‍ സമുച്ചയമായ മെട്രോ സിനിമയിലേക്കാണ് ബുധനാഴ്ച എം.എന്‍.എസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രമുഖ സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇടപെട്ടിട്ടും സിനിമാപ്രദര്‍ശനം തടയാനുറച്ചുനില്‍ക്കുകയാണ് എം.എന്‍.എസിന്‍െറ സിനിമാ മേഖലയിലെ ട്രേഡ് യൂനിയന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ ചിത്രപത് കര്‍മചാരി സേന. പ്രതിഷേധത്തില്‍ ഉറച്ചുനില്‍ക്കാനാണ് യൂനിയന്‍ അധ്യക്ഷന്‍ അമെയ് ഖോപ്കര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ നല്‍കിയ നിര്‍ദേശം. മേലില്‍ പാക് കലാകാരന്മാര്‍ക്ക് അവസരം നല്‍കില്ളെന്ന് കരണ്‍ ജോഹര്‍ പറഞ്ഞിട്ടും പ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ രാജ് താക്കറെ തയാറല്ല.
പ്രമുഖ സംവിധായകര്‍ ശ്യാം ബെനഗല്‍, മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, അശോക് പണ്ഡിറ്റ് എന്നിവര്‍ ഇടപെട്ടിട്ടും എം.എന്‍.എസ് വഴങ്ങുന്നില്ല. ഉറി ഭീകരാക്രമണവും പാകിസ്താനെതിരെ ഇന്ത്യയുടെ മിന്നലാക്രമണവും ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടല്ല കരണ്‍ ജോഹര്‍ പാക് നടന്മാരെ സിനിമയില്‍ ഉപയോഗിച്ചതെന്ന് ശ്യാം ബെനഗല്‍ പറഞ്ഞു. ദേശം നോക്കിയല്ല, കലാകാരന്മാരുടെ മികവ് നോക്കിയാണ് അവരെ അണിനിരത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എം.എന്‍.എസിന്‍െറ പ്രതിഷേധത്തിനു പിന്നില്‍ വിളിപ്പാടകലെ എത്തിനില്‍ക്കുന്ന മുംബൈ നഗരസഭാ തെരഞ്ഞെടുപ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആളിക്കത്തിക്കാവുന്ന വിഷയങ്ങള്‍ കണ്ടത്തെി സജീവമാകാനാണ് അണികള്‍ക്കുള്ള നിര്‍ദേശം. സിനിമകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയിട്ടും അക്രമം നടത്താനായാല്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ വെട്ടിലാക്കാമെന്നും എം.എന്‍.എസ് കണക്കുകൂട്ടുന്നു.

Tags:    
News Summary - MNS Issues Fresh Threat to Karan Johar's Ae Dil Hai Mushkil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.