ഭീഷണി: ദീപികയുടെ സുരക്ഷ വർധിപ്പിച്ചു

മുംബൈ: സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിയിൽ അഭിനയിച്ചതിന് ഭീഷണി നേരിടുന്ന ബോളിവുഡ് നടി ദീപിക പദുകോണിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. നടിയുടെ വീട്ടിലും ഒാഫീസിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പൊലീസ് ജോയിന്‍റ് കമീഷണർ അറിയിച്ചു. ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന നേതാവ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. 

ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ വിവിധയിടങ്ങളിൽ ഇന്നും പ്രതിഷേധം നടക്കുന്നുണ്ട്. 

ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​  ആരോപിച്ചാണ്​  രജപുത്​ സംഘടനകൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്​ ചെയ്യുന്നതിനെതിരെ രജ​പുത്​ സംഘടനകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. 

അതിനിടെ, രാജസ്ഥാനിലെ കോട്ടയിൽ പത്​മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ രജപുത്​ കർണിസേന അടിച്ചു തകർത്തിരുന്നു. ബെംഗളൂരുവിലെ രജപുത്​ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുവന്നു. ഡിസംബർ ഒന്നിനാണ്​ പത്​മാവതിയുടെ റിലീസ്​.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

Tags:    
News Summary - Mumbai Police increase Deepika Padukone’s security after Shri Rajput Karni Sena threat-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.