ന്യൂഡൽഹി: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖീ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ. കുടുംബത്തോടൊപ്പം ഇൗദ് ആഘോഷിക്കുന്നതിനായി മുംബൈയിൽനിന്നും ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ എത്തിയതായിരുന്നു താരം.
നടൻ ജനിച്ചുവളർന്നത് മുസഫർ നഗറിലെ ബുധാനയിലാണ്. നടനും അടുത്ത ബന്ധുക്കളും പാസ് എടുത്തതിന് ശേഷമാണ് മുംബൈയിൽനിന്നും യു.പിയിലെ വീട്ടിലെത്തിയത്. ബുധാനയിലെത്തിയതിനുശേഷം ആരോഗ്യ വിഭാഗം നടനും കുടുംബത്തിനും രണ്ടാഴ്ചത്തെ വീട്ടുനിരീക്ഷണം നിർദേശിക്കുകയായിരുന്നു.
പാസ് എടുത്തതിന് ശേഷമാണ് യു.പിയിലേക്ക് പുറപ്പെട്ടതെന്നും താരത്തിനും കുടുംബത്തിനും കോവിഡ് പരിശോധനയിൽ നെഗറ്റീവാണെന്നും മഹാരാഷ്ട്ര പൊലീസ് സൂപ്രണ്ട് നേപാൾ സിങ് പറഞ്ഞു.
കുടുംബത്തോടൊപ്പം ഇൗദ് ആഘോഷിക്കാനാണ് നാട്ടിലെത്തിയതെന്നും താരം 14 ദിവസത്തെ ഹോം ക്വാറൻറീനിലാണെന്നും ഇൗ സമയം മറ്റാരുമായും സമ്പർക്കം പുലർത്തുന്നില്ലെന്നും താരത്തിെൻറ സഹോദരൻ അയാസുദ്ദീൻ സിദ്ദീഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.