ന്യൂഡൽഹി: 2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും. ബി.ബി.സി പട്ടികയിലാണ് സിദ്ധിഖിയുടെ മാതാവ് മെഹറുന്നീസ സിദ്ധിഖി ഇടംപിടിച്ചത്. അമ്മക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് താരം ഇൗ സന്തോഷ വാർത്ത അറിയിച്ചത്.
ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിക്കാൻ ധൈര്യം കാണിച്ച വ്യക്തിയാണ് തെൻറ അമ്മയെന്ന് സിദ്ധിഖി ട്വിറ്ററിൽ കുറിച്ചു.
A Lady who showed courage against all odds being in a conservative Family from a small village-My Mother #100MostInfluentialWomenInTheWorld pic.twitter.com/rtE9VnEP74
— Nawazuddin Siddiqui (@Nawazuddin_S) September 27, 2017
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ്, സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ. ഉർവ്വശി സാഹ്നി, ബിസിനസ് അനലിസ്റ്റ് നിത്യ തുമ്മാലച്ചെട്ടി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ വനിതകള്‍.
1999ല്‍ അമീര്‍ ഖാന്‍ നായകനായ സര്‍ഫറോഷ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയ നവാസുദ്ദീന്‍ സിദ്ദിഖി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.