വിവാദങ്ങൾക്കിടെ ജനുവരി 25ന് റിലീസിന് തയാറെടുക്കുകയാണ് സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപിക പദുക്കോൺ നായികയായെത്തുന്ന പത്മാവദ്. റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന പത്മാവദിനെതിരെ രജപുത് സംഘടനകൾ പ്രതേിഷേധവുമായി എത്തിയതോടെയാണ് റിലീസ് നീണ്ടുപോയത്. തുടർന്ന് ഭേദഗതികളോടെ സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.
ഇപ്പോൾ സിനിമയുടെ റിലീസിന് മുമ്പ് തരംഗമാവുന്നത് 30 സെക്കൻഡ് ദൈർഘ്യമുള്ള പത്മാവദിെൻറ പ്രൊമോ വിഡിയോകളാണ്. സിനിമയുടെ ട്രെയിലർ നാല് ദിവസങ്ങൾക്ക് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പത്മാവദിനുള്ള വിലക്ക് നീക്കിയതിന് പിന്നാലെയാണ് പ്രെമോ വിഡിയോകളും അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.