ക്വാലാലംപുർ: മുസ്ലിം ഭരണാധികാരിയെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവാദ ബോളിവുഡ് സിനിമ ‘പത്മാവതി’ന് മലേഷ്യയിൽ നിരോധനം. അലാവുദ്ദീൻ ഖിൽജിയെ ക്രൂരനും ധിക്കാരിയും നിര്‍ദയനും ഇസ്ലാമിക ജീവിതചര്യ പിന്തുടരാത്ത വ്യക്തിയുമായി ചിത്രീകരിച്ചതുെകാണ്ടാണ് സെൻസർ ബോർഡ് സിനിമ നിരോധിച്ചതെന്ന് മലേഷ്യൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
14ാം നൂറ്റാണ്ടിലെ മുസ്ലിം ഭരണാധികാരിയായ അലാവുദ്ദീൻ ഖിൽജിയുടെയും രജ്പുത്ര രാജാവ് രത്തൻ സിങ്ങിെൻറയും രാജ്ഞി പത്മാവതിയുടെയും കഥ പറയുന്ന സിനിമയാണ് ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ച് ഹൈന്ദവസംഘടനകൾ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.
എന്നാൽ, സുപ്രീംകോടതി ഇടെപട്ടാണ് ഇന്ത്യയിൽ സിനിമ റിലീസ് ചെയ്തത്. ജനസംഖ്യയുടെ ഏഴ് ശതമാനം ഇന്ത്യൻ വംശജരുള്ള മലേഷ്യയിൽ ബോളിവുഡ് സിനിമകൾക്ക് വൻ പ്രചാരമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.