ന്യൂഡൽഹി: അക്രമികളുടെ പിടിയിൽെപടാതിരിക്കാൻ ഹിന്ദു സ്ത്രീകൾ നടത്തിയിരുന്ന ആത്മാഹുതിയായ ‘ജൗഹറി’നെ പരിഹസിക്കാനോ വിലയിടിച്ചുകാണിക്കാനോ ആർക്കും അവകാശമില്ലെന്ന് ആർ.എസ്.എസ് പ്രചാരകനും ചരിത്രവിഭാഗം ദേശീയ ഒാർഗനൈസിങ് സെക്രട്ടറിയുമായ ബൽമുകുന്ദ് പാണ്ഡെ. ‘ജൗഹർ’ അഭിമാനത്തിെൻറ വിഷയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചരിത്രം വളച്ചൊടിക്കുകയാണെന്നാരോപിച്ച് രാജസ്ഥാനിലും മറ്റും ‘പത്മാവതി’ സിനിമെക്കതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് നേതാവിെൻറ പ്രസ്താവന.
ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളജിൽ ‘ഇന്ത്യൻ ചരിത്രം, സംസ്കാരം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൽമുകുന്ദ്. ‘പത്മാവതി’ നമ്മുടെ മാതാവാണെന്ന് തിരിച്ചറിഞ്ഞിരുന്നുെവങ്കിൽ സിനിമ നിർമിച്ചവർ ഇങ്ങനെ ചരിത്രെത്ത വികൃതമാക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
റാണി പത്മാവതി യാഥാർഥ്യമാണെന്നും അവർ നടത്തിയ ‘ജൗഹറി’ൽ അഭിമാനം െകാള്ളുകയാണ്വേണ്ടതെന്നും ചടങ്ങിൽ പെങ്കടുത്ത നാഷനൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് സെക്രട്ടറി വീരേന്ദ്രർ എസ്. നേഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.