കോട്ട (രാജസ്ഥാൻ): ദേശീയതലത്തിൽ ‘പത്മാവതി’ സിനിമ വിവാദം ചൂടുപിടിക്കുന്നതിനിടെ സിനിമക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർണി സേനയുടെ നേതാവിന് പാകിസ്താനിൽനിന്ന് വധഭീഷണി. രജപുത്ര സംഘടനയായ കർണിസേന ദേശീയ അധ്യക്ഷൻ ലോകേന്ദ്ര സിങ്ങിനെ ബോംബെറിഞ്ഞ് വധിക്കുമെന്ന് കറാച്ചിയിൽനിന്ന് ഫോൺചെയ്തയാൾ ഭീഷണിപ്പെടുത്തിയതായി പാർട്ടിയുടെ സംസ്ഥാന നേതാവ് മഹിപാൽ സിങ് മക്രണ പറഞ്ഞു. സിനിമയുടെ സാമ്പത്തിക േസ്രാതസ്സ് ഭീകര സംഘടനകളാണെന്നും ഇക്കാര്യം സി.ബി.െഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനിൽനിന്ന് തനിക്ക് ഫോൺ ചെയ്തയാൾ 1993ലെ ബോംബ് സ്ഫോടനങ്ങളുടെ കാര്യം ഒാർമപ്പെടുത്തിയെന്നും മക്രണ പറഞ്ഞു. സിനിമക്ക് പണം നൽകിയവർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും അന്വേഷിക്കണം. ചരിത്രത്തെ വളച്ചൊടിക്കുകയാണ് സിനിമയെന്നും രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.