ന്യൂഡൽഹി: സൽമാൻ ഖാൻ ചിത്രം ട്യൂബ്ലൈറ്റ് പാകിസ്താനിൽ റിലീസ് ചെയ്യില്ല. പാകിസ്ാനിലെ പ്രാദേശിക വിതരണക്കാർ ചിത്രം ഏറ്റെടുക്കാൻ തയാറാകാത്തതാണ് കാരണം.
സൽമാൻ ഖാൻ, സഹോദരൻ സൊഹൈൽ ഖാൻ, ചൈനീസ് താരം സു സു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പാകിസ്താനിലെ നിർമാതാക്കളും രംഗത്തെത്തിയിരുന്നു.
രണ്ട് ബിഗ് ബജറ്റ് പ്രദേശിക ചിത്രങ്ങൾ ഇൗദ് ദിവസം റിലീസ് ചെയ്യുമെന്നതിനാലാണ് പാക് ചലച്ചിത്ര വിതണക്കാർ ബോളിവുഡ് ചിത്രം ‘ട്യൂബ്ലൈറ്റ്’ ഏറ്റെടുക്കാൻ തയാറാകാത്തത് എന്ന് ഇന്ത്യൻ ഫിലിം എക്സ്പോേട്ടഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഹീരാചന്ദ് ധൻ പറഞ്ഞു. പാക് നിർമാതാക്കൾ തങ്ങളുടെ സിനിമകൾ നഷ്ടത്തിലാകാതിരിക്കാനാണ് ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങൾക്ക് റിലീസ് നിഷേധിക്കുന്നതെന്നും ഹീരാചന്ദ് പറഞ്ഞു.
സൽമാൻ ഖാന് പാകിസ്താനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരിക്കെ ചിത്രം റിലീസ് ചെയ്താൽ പാക് സിനിമകൾ നഷ്ടത്തിലാകും. പ്രാദേശിക സിനിമകൾ സംരക്ഷിക്കണമെന്ന അജണ്ടയിലാണ് പാക് നിർമാതാക്കളും വിതണക്കാരും ബോളിവുഡ് ചിത്രത്തിന് റിലീസ് നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 23ന് ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ചിത്രം അതേദിവസം പാകിസ്താൻ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോട്ടുണ്ടായിരുന്നത്. പാകിസ്താൻ റിലീസ് നിഷേധിച്ചത് ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.