പാർട്ടീഷൻ 1947ന്​ പാകിസ്​താനിൽ വിലക്ക്​

ലണ്ടൻ: ഗുരീന്ദർ ഛദ്ദ സംവിധാനം ചെയ്​ത ‘പാർട്ടീഷൻ 1947’ എന്ന സിനിമക്ക്​ പാകിസ്​താനിൽ വിലക്ക്​. ഇന്ത്യ^ പാക്​ വിഭജനം പ്രമേയമാക്കി തയാറാക്കിയ ‘വൈ​േസ്രായ്​ ഹൗസ്​’ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ്​ ‘പാർട്ടീഷൻ 1947’. സിനിമ കഴിഞ്ഞയാഴ്​ച ഇന്ത്യയിൽ റിലീസ്​ ചെയ്​തിരുന്നു. ഹുമ ഖുറൈശി, ഹ്യൂഗ്​ ബോൺവിൽ, ഗിലിയൻ ആൻഡേഴ്​സൻ, മൈക്കൽ ഗാംബോൺ തുടങ്ങിയവർ വേഷമിടുന്ന സിനിമയിൽ വിഭജന കാലത്തെ ഹിന്ദു^ മുസ്​ലിം പ്രണയമാണ്​ പ്രമേയം. ‘ബെൻഡ്​ ഇറ്റ്​ ലൈക്​ ബെക്കാം’ എന്ന പ്രശസ്​ത സിനിമയുടെ സംവിധായികയാണ്​ ഗുരീന്ദർ ഛദ്ദ. സൽമാൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ബജ്​റംഗി ബായ്​ജാൻ, ട്യൂബ്​ ലൈറ്റ്​ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക്​ നേരത്തേ പാകിസ്​താനിൽ വിലക്ക്​ നേരിട്ടിട്ടുണ്ട്​..,
Tags:    
News Summary - 'Partition: 1947' banned from release in Pakistan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.