കഠ്​വ സംഭവത്തിൽ പ്രതികരിച്ചില്ല; ബച്ചനെ വിമർശിച്ച പൂജ ഭട്ടിനെതിരെ ആക്ഷേപം

മുംബൈ: കഠ്​വയിൽ എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗം ചെയ്​ത്​ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാത്തതിന്​ ബോളിവുഡ്​ സൂപ്പർസ്റ്റാർ അമിതാഭ്​ ബച്ചനെ വിമർശിച്ച പൂജ ഭട്ടിന്​ നേരെ സൈബർ ആക്രമണം. പിങ്ക്​ എന്ന​ ചിത്രത്തിൽ  സ്​ത്രീകളുടെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായി​ ബച്ചൻ വേഷമിട്ടിരുന്നു. പിങ്ക്​ എന്ന ചിത്രത്തിലുള്ളത്​ യാഥാർഥ്യമായി കാണാനാകുമോ എന്ന​ പരിഹാസ രൂപേണയുള്ള പൂജയുടെ ട്വീറ്റിന്​ താഴെയാണ്​ മദ്യപാനിയെന്ന്​ വിളിച്ച്​ ചിലർ രംഗത്തുവന്നത്​.

കഠ്​വ സംഭവം നടന്ന്​ ദിവസങ്ങളായിട്ടും മറ്റെല്ലാ കാര്യങ്ങളിലും പ്രതികരണമറിയിക്കുന്ന ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ അംബാസിഡർ കൂടിയായ ബച്ചൻ ഒന്നും പ്രതികരിച്ചില്ലെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ ‘ അങ്ങേയറ്റം ദാരുണമായ ഇൗ സംഭവത്തിൽ പ്രതികരിക്കുന്നതിന് പോലും​ അറപ്പ്​ തോന്നുന്നു. ഇതിനെ കുറിച്ച സംസാരിക്കാൻ താൽപര്യമില്ല’ എന്നായിരുന്നു ബച്ച​​​െൻറ പ്രതികരണം. ഇതും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾക്ക്​ വഴിവെച്ചു.

അതേസമയം ബച്ചനെ ലക്ഷ്യം വച്ചുള്ള പൂജ ഭട്ടി​​​െൻറ പ്രതികരണത്തിന്​ നേരിടേണ്ടി വന്നത്​ ​ട്രോളുകളും ആക്ഷേപങ്ങളുമായിരുന്നു. ബോളിവുഡിലെ ഇതിഹാസമായ താരത്തെ കുറിച്ച്​ പറഞ്ഞ്​ പബ്ലിസിറ്റി നേടുകയാണ്​ ആൽക്കഹോളിക്കായ പൂജ ഭട്ടി​​​െൻറ ലക്ഷ്യമെന്നും അവർ ഒരു സീസണൽ ജീവിയാണെന്നും അനുപം മിശ്ര എന്നയാൾ വിമർശിച്ചു.

എന്നാൽ ‘താൻ മദ്യപാനിയല്ല, മദ്യപാനത്തിൽ നിന്നും മുക്​തിനേടുന്ന വ്യക്​തിയാണെന്നും അതിൽ അഭിമാനമുണ്ടെന്നും’ പൂജ പ്രതികരിച്ചു. 2016 ഡിസംബറിൽ പൂജ മദ്യപാനം നിർത്തിയിരുന്നു. ‘തങ്ങളുടെ ചാപല്യങ്ങൾ രഹസ്യമാക്കി വെക്കുന്ന ജനങ്ങളുള്ള രാജ്യത്ത്​ വ്യത്യസ്​തയായതിൽ സന്തോഷവതിയാണ്.  ഇത്തരം കാര്യങ്ങൾ വേറെ ചർച്ച ചെയ്യാമെന്നും’ പൂജ ഭട്ട്​ മറുപടി നൽകി. 


 

Tags:    
News Summary - Pooja Bhatt trolled for calling out Amitabh Bachchan on Kathua-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.