പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ഒന്നിക്കുന്ന ചിത്രം ‘സ്കൈ ഈസ് പിങ്കി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈറ വസീമും പ്രധാന വേഷത്തിലുണ്ട്. സൈറയുടെ മാതാപിതാക്കളായാണ് പ്രിയങ്ക-ഫർഹാൻ ജോഡിയെത്തുന്നത്.
പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ചിത്രം.
ഈ ചിത്രത്തിന് പിന്നാലെയാണ് സിനിമാ ജീവിതം നിർത്തുകയാണെന്ന് സൈറ പ്രഖ്യാപിച്ചത്. രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. ചിത്രം 11 ഒക്ടോബറിൽ തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.