മീടൂവിൽ വ്യത്യസ്ത നിലപാടുമായി റാണി മൂഖർജി; സാമൂഹ മാധ്യമത്തിൽ വിമർശനം

മീടൂ വെളിപ്പെടുത്തലുകളെ കുറിച്ചാണ് കഴിഞ്ഞ വർഷം സിനിമാലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത്. നടി തനുശ്രീ ദത്ത തുട ങ്ങിവെച്ച വെളിപ്പെടുത്തൽ ബോളിവുഡിൽ തീപടർത്തി.

എന്നാൽ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ മീടൂ വെളിപ്പെട ുത്തലുകളിൽ വ്യത്യസ്ത നിലപാടുമായി നടി റാണി മൂഖർജി രംഗത്തെത്തിയതാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. സി. എൻ.എൻ-ന്യൂസ് 18 നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് റാണി മൂഖർജി വിഷയത്തിൽ ലാഘവത്തോടെയുള്ള നിലപാട് സ്വീകരിച്ചത്. പ്രമുഖ നടിമാരായ ദീപിക പദുകോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ എന്നിവരും ചർച്ചയിലുണ്ടായിരുന്നു. ഇവർക്ക് വിപരീത നിലപാട് സ്വീകരിച്ച റാണിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്.

ജോലിസ്ഥലവും പേടിക്കേണ്ട ഇടമായി മാറിയിരിക്കുന്നു. വീട് കഴിഞ്ഞാൽ ജോലി ചെയ്യുന്ന ഇടം സുരക്ഷിത സ്ഥലമാവേണ്ടത്. എന്നാൽ അവിടെയും ഭയം തോന്നുന്നു എന്നതാണ് യഥാർഥ്യമെന്ന അനുഷ്കയുടെ പ്രസ്താവനക്ക് മറുപടിയുമായാണ് റാണി രംഗത്തെത്തിയത്.

സ്ത്രീകൾ ശക്തരാകണം. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാൻ സ്ത്രീകൾക്കാവണം. സ്ത്രീകൾ തന്നെ അവരെ സംരക്ഷിക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. ഇതിനെ എതിർത്ത് ദീപിക പദുകോൺ രംഗത്തെത്തി. എല്ലാ സ്ത്രീകൾക്കും അത്തരം ഡി.എൻ.എ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ദീപിക പറഞ്ഞു.

എന്നാൽ ഇതിന് റാണിയുടെ മറുപടി, സ്കൂളുകളിൽ ആയോധനകലകൾ പഠിപ്പിക്കണമെന്നും പെൺകുട്ടികൾ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു. ഈ പ്രസ്താവനയെ ദീപികയും അനുഷ്കയും എതിർത്തു. സമൂഹ മാധ്യമങ്ങൾ ഈ ചർച്ച ഏറ്റെടുക്കുകയും നിരവധി പേർ റാണിയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്.

Tags:    
News Summary - Rani Mukerji Disagrees With Deepika, Alia & Anushka on #MeToo, Gets Slammed on Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.