ന്യൂഡൽഹി: ലണ്ടനിലെ ലോർഡ്സ് മൈതാനത്തിെൻറ ബാൽക്കണിയിൽ കപിൽ ദേവ് ലോകകപ്പുയർത്തുന്ന രംഗം ഇന്ത്യൻ ക്രിക്കറ്റിെൻറ സുവർണ ചിത്രങ്ങളിലൊന്നാണ്. ഇന്ത്യയിൽ ക്രിക്കറ്റ് വ്യാപകമാക്കുന്നതിലും ഗ്രാമങ്ങളിലേക്കും തെരുവുകളിലേക്കും ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിലും ചിത്രം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുടെ മനോഹര ഗൃഹാതുരതകളിലൊന്നായ ചിത്രത്തെ തികഞ്ഞ സൂക്ഷ്മതയിൽ ഫ്രെയ്മിലേക്ക് പകർത്തിയിരിക്കുകയാണ് 83 സിനിമയുടെ അണിയറ പ്രവർത്തർ. കപിൽ ദേവിെൻറ ജീവിത കഥ പറയുന്ന സിനിമയിൽ നായക വേഷത്തിലെത്തുന്നത് രൺവീർ സിങാണ്.
കപൽ ദേവിെൻറ പ്രസിദ്ധമായ നടരാജ ഷോട്ടും ബൗളിങ്ങിനൊരുന്ന രീതിയും രൺവീർ സിങ് അനുകരിക്കുന്ന ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. കപിൽദേവിെൻറ ഭാര്യയായി വേഷമിടുന്നത് രൺവീറിെൻറ ഭാര്യകൂടിയായ ദീപിക പദുകോൺ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.