മുംബൈ: ഋഷി കപൂറിെൻറ വിയോഗ വാർത്തയിൽ ഏറെ ദുഃഖിതയാണ് ബോളിവുഡ് നടി സോനാലി ബേന്ദ്രേ. അർബുദത്തിനെതിരായ പ ോരാട്ടത്തിൽ ഇരുവരും ഏറക്കുറെ ഒന്നിച്ചായിരുന്നു. തങ്ങൾ ഇരുവരും അമേരിക്കയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാലമാണ് സോനാലി അനുസ്മരിക്കുന്നത്. കാൻസറിനെതിരായ പോരാട്ടത്തിൽ താൻ ജയിച്ചുകയറിയിട്ടും ഏറെ പൊരുതിയ ഋഷി കപൂർ വിടവാങ്ങിയതിെൻറ ദുഃഖം സോനാലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
‘ഹൃദയ ഭേദകമാണീ വാർത്ത. ഈ നഷ്ടം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ചിൻറു അങ്കിൾ...നിങ്ങൾക്ക് ആത്മശാന്തി നേരുന്നു. ഇേപ്പാൾ ഒരുപാട് വികാരങ്ങളും ചിന്തകളും എന്നിൽ ഓടിയെത്തുകയാണ്. നമ്മളൊന്നിച്ച് അജ്ഞാതനായ ആ ശത്രുവിനെതിരെ പോരാടാൻ ന്യൂയോർക്കിൽ സമയം ചെലവഴിച്ചത് ഓർത്തുപോകുന്നു. ആ വേദനകളിലും ദുഃഖത്തിലും ആണ്ടുകിടക്കുേമ്പാഴും നമ്മൾ പരസ്പരം താങ്ങായിനിന്നിരുന്നു. എെൻറ ചിന്തകളും പ്രാർഥനകളും സ്നേഹവും നീതു ആൻറിക്കും റിധിമക്കും രൺബീറിനും നിങ്ങളുടെ കുടുംബത്തിനും ആരാധകർക്കുമൊപ്പമുണ്ടാവും. കഴിവിെൻറയും ആവേശത്തിെൻറയും ജീവിതത്തോട് കാണിച്ച ഉത്സാഹത്തിെൻറയും പേരിൽ നിങ്ങൾ എക്കാലവും ഓർമിപ്പിക്കെപ്പടും.’ -ടിറ്ററിൽ സോനാലി കുറിച്ചതിങ്ങനെ.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.