ട്യൂബ് ലൈറ്റിന്‍റെ നഷ്ടം സൽമാൻ ഖാൻ നികത്തുന്നു

സൽമാൻ ഖാന്‍റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് ബോക്സ് ഒാഫീസിൽ തകർന്നടിഞ്ഞു. വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണ് ചിത്രം വരുത്തിവെച്ചത്. എന്നാല്‍ ഈ നഷ്ടം സല്‍മാന്‍ ഖാന്‍ നികത്തുന്നു.ഏകദേശം 55 കോടിയാണ് സല്‍മാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത്. ചിത്രത്തിന് ഇതുവരെ 114.50 കോടി മാത്രമാണ് ഇന്ത്യയില്‍ നേടാനായത്. 

ഒരു സിനിമ നഷ്ടത്തിലായാൽ കൂടുതൽ നഷ്ടം സഹിക്കേണ്ടി വരിക വിതരണക്കാരനാകും. അവിടെ നിർമാതാക്കൾക്ക് ചില ഉത്തരവാദിത്വങ്ങൾ കാണിക്കേണ്ടതുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും സൽമാൻ ഖാന്‍റെ പിതാവുമായ സലിംഖാൻ പ്രതികരിച്ചു. 

ഹോളിവുഡില്‍ നിന്നുള്ള വമ്പന്‍ പ്രൊജക്ടുകള്‍ അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യാനിരിക്കെ ട്യൂബ് ലൈറ്റ് കളക്ഷനില്‍ ഇനിയും ഇടിവ് വരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. 

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ട്യൂബ്‌ലൈറ്റ്  പെരുന്നാൾ റിലീസായാണ് എത്തിയത്. ഒരു സല്‍മാന്‍ ഖാന്‍ ചിത്രം നേടുന്ന മോശം ഇനീഷ്യല്‍ കളക്ഷനാണ് ട്യൂബ്‌ലൈറ്റ് നേടുന്നത്. 

Tags:    
News Summary - Salman Khan Reportedly Compensate Distributors For Tubelight Losses Madhyamam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.