ന്യൂഡൽഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ േജാധ്പൂർ കോടതി അഞ്ച് വർഷം ശിക്ഷിച്ച സൽമാൻ ഖാൻ രാജസ്ഥാൻ ഹൈകോടതിയിൽ ജാമ്യപേക്ഷ സമർപ്പിച്ചു. സൽമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 51 പേജുള്ള ജാമ്യപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്.
സൽമാനെതിരായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ് കുമാർ ഖാത്രിയുടെ വിധിയിൽ നിരവധി പോരായ്മകളുണ്ടെന്ന് താരത്തിെൻറ അഭിഭാഷകൻ ഹാസ്തിമാൽ സാരസ്വത് ചൂണ്ടിക്കാട്ടി. കേസിൽ സൽമാനെതിരെ മൊഴി നൽകിയ ദൃക്സാക്ഷി പൂനംചന്ദ് ബിഷ്ണോയിയുടെ മൊഴിയിൽ ചില സംശയങ്ങളുണ്ട്. സംഭവം നടക്കുേമ്പാൾ രണ്ട് കിലോമീറ്റർ അകലെയായിരുന്നു പൂനംചന്ദ്. പിന്നെങ്ങനെയാണ് ജിപ്സിയുടെ ശബ്ദം അദ്ദേഹം കേൾക്കുക. പ്രദേശത്ത് ജിപ്സിയുടെ ടയർ പാടുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുമെന്ന് സൽമാെൻറ അഭിഭാഷകൻ വ്യക്തമാക്കി.
കൃഷ്ണമൃഗത്തിെൻറ ജഡത്തിെൻറ ഡി.എൻ.എ പരിശോധന ശരിയായി നടത്തിയില്ല, വെടിയേറ്റാണോ കൃഷ്ണമൃഗം ജീവൻ നഷ്ടമായത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.