അലാവുദ്ദീൻ ഖിൽജിയും റാണി പത്മിനിയും അടുത്തിടപഴകുന്ന രംഗങ്ങൾ സിനിമയിലില്ല -ബൻസാലി

ന്യൂഡൽഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവതി' പേരിലുള്ള വിവാദം ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ തന്നെ രംഗത്ത്. തന്‍റെ ചിത്രത്തിൽ റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും തമ്മിൽ അടുത്തിടപഴകുന്ന രംഗങ്ങളില്ലെന്ന് സഞ്ജയ് ലീലാ ബന്‍സാലി പറഞ്ഞു. അത്തരം രംഗങ്ങൾ തങ്ങൾ ചിത്രീകരിച്ചിട്ടില്ല. ആരാണ് കുപ്രചരണം നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ചിത്രത്തെ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവരുന്നതിനിടെയാണ് സംവിധായകൻ തന്നെ പ്രതികരണവുമായെത്തിയത്. ചിത്രത്തിന്‍റെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയിരുന്നു. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

Tags:    
News Summary - Sanjay Leela Bhansali on Padmavati row-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.