ബോളിവുഡിൽ മുഴുവൻ രാജ്യദ്രോഹികളെന്ന്​ കങ്കണ; ദൈവം കങ്കണയെ അനുഗ്രഹിക്ക​െട്ടയെന്ന്​ ഷബാന ആസ്​മി

പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ മുതിര്‍ന്ന ബോളിവുഡ്​ താരം ഷബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനമ ുന്നയിച്ച കങ്കണ റണാവതിന്​ മറുപടിയുമായി ഷബാന. ഭര്‍ത്താവും കവിയുമായ ജാവേദ് അക്തറിനൊപ്പം കറാച്ചിയില്‍ പങ്കെടു ക്കാമെന്ന് ഏറ്റിരുന്ന സാഹിത്യ പരിപാടി ഭീകരാക്രമണത്തെ തുടര്‍ന്ന് ഷബാന ആസ്മി വേണ്ടെന്ന് വെച്ചിരുന്നു.

'സി.ആ ർ.പി.എഫ്​ ജവാന്‍മാര്‍ നമുക്ക് വേണ്ടി രക്തസാക്ഷികളായ ഇൗ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാംസ് ‌കാരിക വിനിമയം സാധ്യമല്ല. ഞാന്‍ അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു' ഇങ്ങന െയായിരുന്നു ഷബാനയുടെ ട്വീറ്റ്. ഈ വിവരം വ്യക്തമാക്കിയുള്ള ഷബാനയുടെ ട്വീറ്റിന്​ മറുപടിയായാണ്​ കങ്കണയുടെ വിവാദ പരാമർശമുണ്ടായത്​.

പാകിസ്താനില്‍ സംഘടിപ്പിക്കുന്ന പരിപാടികളുമായി ഷബാനയെപ്പോലുള്ള ബോളിവുഡ് താരങ്ങള്‍ സഹകരിക്കുന്നതിനെ അവര്‍ ശക്​തമായി കുറ്റപ്പെടുത്തി.

‘ഭാരതത്തി​​​​​െൻറ തകര്‍ച്ച ആഗ്രഹിക്കുന്നവരുടെ പരിപാടികളില്‍ ഷബാന ആസ്മിയെപ്പോലുള്ളവര്‍ പങ്കെടുക്കുകയാണ്​. ഉറി ആക്രമണത്തി​​​​​െൻറ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകരെ ഇവിടെ നിരോധിച്ചതിന്​ ശേഷവും പാകിസ്താൻ എന്തിനാണ് കറാച്ചിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്...?

അവരിപ്പോൾ മുഖം രക്ഷിക്കാന്‍ നോക്കുകയാണ്.!. ബോളിവുഡ്​ സിനിമാ രംഗത്തുള്ള പലരും ഇതുപോലെ ശത്രുക്കൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യദ്രോഹികളാണ്. നമ്മുടെ ലക്ഷ്യം പാകിസ്താന്‍ നിരോധനമല്ല, അവരുടെ നാശമാണ്- കങ്കണ കുറിച്ചു.

വൈകാതെ കങ്കണക്ക്​ മറുപടിയുമായി ശബാന ആസ്​മിയെത്തി. വിമര്‍ശനം കാര്യമായി എടുക്കുന്നില്ലെന്ന് അവർ പറഞ്ഞു. 'എനിക്ക് നേരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് ഇപ്പോഴിവിടെ സ്ഥാനമില്ല. കാരണം രാജ്യം മുഴുവന്‍ പുല്‍വാമ ദുരന്തത്തി​​​​​െൻറ ഞെട്ടലിലാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ'- ഷബാന കൂട്ടിച്ചേർത്തു.

അതേസമയം കങ്കണയുടെ ചിത്രമായ മണികർണിക പാകിസ്​താനിൽ വിജയകരമായി പ്രദർശനം തുടരുകയാണ്​. ഇതിനെ വിമർശിച്ച്​ കൊണ്ട്​ പലരും രംഗത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - Shabana Azmi reacts to Kangana-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.