മഹാരാഷ്​ട്രയിലെ ആ​േരാഗ്യപ്രവർത്തകർക്കായി 25,000 സുരക്ഷ കിറ്റുകൾ കൈമാറി എസ്​.ആർ.കെ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ കൂടുതൽ പടർന്നുപിടിച്ച മഹരാഷ്​ട്രയിലെ ആരോഗ്യ പ്രവർത്തകർക്ക്​ വ്യക്തിഗത സുരക ്ഷ ഉപകരണങ്ങൾ (പി.പി.ഇ കിറ്റുകൾ) കൈമാറി നടൻ ഷാ​രൂഖ്​ ഖാൻ.

ഷാരൂഖ്​ ഖാന്​ നന്ദി അറിയിച്ച്​ മഹാരാഷ്​ട്ര ആരോഗ്യമ ​ന്ത്രി രാജേഷ്​ തോപെ ട്വീറ്റ്​ ചെയ്തു. കോവിഡുമായി ​െപാരുതുന്ന ആരോഗ്യ പ്രവർത്തകർക്കായി തിങ്കളാഴ്​ചയാണ്​ 25,0 00 സുരക്ഷ ഉപകരണങ്ങൾ ഷാരൂഖ്​ കൈമാറിയത്​.

നേരത്തെ താരവും ഭാര്യ ഗൗരി ഖാനും നാലുനില ഓഫിസ്​ കെട്ടിടം കോവിഡ്​ രോഗികൾക്ക്​ ഐസൊലേഷൻ സൗകര്യമൊരുക്കാൻ വിട്ടുകൊടുത്തിരുന്നു. നേരത്തേ വിവിധ സംസ്​ഥാന സർക്കാരുകൾക്ക്​ കോവിഡ്​ സഹായവും നൽകിയിരുന്നു.

Tags:    
News Summary - Shah Rukh Khan Provided 25,000 Protective Gear Kits to Maharashtra -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.