ദുബൈ: മലയാളത്തോട് ഏറെ താൽപര്യമുണ്ടെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ചിത്രമായ ‘സീറോ’യുടെ പ്രചരണാര്‍ഥം ദ ുബൈയിൽ എത്തിയ ഖാൻ മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മമ്മൂട്ടി, മോഹൻലാൽ, എന്നിവരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അവയെല്ലാം ഇഷ്ടപ്പെട്ട സിനിമകളാണ്. മലയാളത്തിലിറങ്ങുന്ന ചിത്രങ്ങൾ മികച്ചതാണ്. ഭാഷയുടെ പ്രശ്നമുണ്ടെങ്കിലും മലയാളത്തിൽ അവസരം കിട്ടിയാൽ അഭിനയിക്കാൻ തയാറാണെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.