ബേൺ: അന്തരിച്ച പ്രമുഖ ഇന്ത്യൻ നടി ശ്രീദേവിയുടെ പ്രതിമ സ്ഥാപിക്കാൻ സ്വിറ്റ്സർലൻഡ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ആലോചനയിലാണ് സ്വിസ് അധികൃതർ. സ്വിറ്റ്സർലൻഡിലെ മനോഹരമായ ലൊക്കേഷനുകളിലാണ് ശ്രീദേവിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘ചാന്ദ്നി’ ചിത്രീകരിച്ചത്.
വിഖ്യാത ഇന്ത്യൻ സംവിധായകൻ യാശ് ചോപ്രയുടെ പ്രതിമ 2016ൽ സ്വിറ്റ്സർലൻഡിൽ അനാച്ഛാദനം ചെയ്തിരുന്നു. ചോപ്രയുടെ നല്ലൊരു ശതമാനം ചിത്രങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീദേവിയുടെ പങ്ക് പരിഗണിച്ചാണ് അവരുടെ പ്രതിമ സ്ഥാപിച്ച് ആദരം അർപ്പിക്കാൻ തീരുമാനിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.