ബോളിവുഡ് ചിത്രം 'രാബ്ത' കോപ്പിയടിയെന്ന് ആരോപണം ഉയർന്നിരുന്നു. രാജമൗലിയുടെ 2009ൽ പുറത്തിറങ്ങിയ 'മഗധീര' എന്ന ചിത്രത്തിന്‍റെ പകർപ്പെന്നായിരുന്നു ആരോപണം. നിര്‍മ്മാതാവ് അല്ലു അരവിന്ദായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്‍റെ പേരില്‍ അല്ലു അരവിന്ദ് ഹൈദരാബാദ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാൽ നിര്‍മ്മാതാവിന്‍റെയും സംവിധായകന്‍റെയും അഭ്യര്‍ഥനപ്രകാരം 'രാബ്ത' കണ്ട അല്ലു അരവിന്ദ് ചിത്രം കോപ്പിയടിയല്ലെന്ന് സമ്മതിക്കുകയും പരാതി പിന്‍വലിക്കുകയും ചെയ്തു. ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന രാബ്തയില്‍ സുശാന്ത് സിങ് രജ്പുത്-ക്രിതി സനോണ്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.
രാജമൗലി ചിത്രമായ മഗധീരയിൽ രാം ചരണ്‍, കാജള്‍ അഗര്‍വാള്‍ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.