ഭോപാൽ: ബോളിവുഡ് നടി ദീപിക പദുകോൺ അഭിനയിച്ച ചിത്രമായ ‘ചപാകി’നെ നികുതിയിൽനി ന്ന് ഒഴിവാക്കി മധ്യപ്രദേശ്-ഛത്തിസ്ഗഢ് സർക്കാറുകൾ. ദീപികയുടെ ജെ.എൻ.യു സന്ദർശ നത്തിെൻറ പശ്ചാത്തലത്തിൽ ചപാക്കിനെതിരെ കാമ്പയിനുമായി ബി.ജെ.പി രംഗത്തുവന്ന സാഹച ര്യത്തിലാണ് നികുതിയിളവിലൂടെ നടിക്ക് ഈ രണ്ട് സംസ്ഥാനങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ട്വിറ്ററിൽ നികുതിയിളവ് അറിയിച്ചു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ നികുതിയിളവ് പ്രഖ്യാപിച്ചതായി സംസ്ഥാന പബ്ലിക് റിലേഷൻ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം; ട്വിറ്ററിൽ ബി.ജെ.പിയുടെ ‘ബോയ്കോട്ട് ദീപിക’ കാമ്പയിൻ ശക്തമാവുേമ്പാഴും ദീപികയുടെ ട്വിറ്റർ ഫോളോവേഴ്സിെൻറ എണ്ണം കൂടി. കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേരാണ് ദീപികയെ ട്വിറ്ററിൽ പുതുതായി ഫോളോ ചെയ്യാനെത്തിയത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നടിയാണ് ദീപിക. 26.8 മില്യൺ ഫോളോവേഴ്സ്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിെൻറ ജീവിതം പറയുന്ന സിനിമ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.