മുംബൈ: അന്തരിച്ച ബോളിവുഡ് നായകൻ ശശി കപൂറിന് (79) ആദരാഞ്ജലികളുമായി താരങ്ങൾ. ഇന്ത്യൻ സിനിമയിലെ ഏക്കാലത്തെയും പ്രണയ നായകനായിരുന്നു ശശികപൂർ. തിങ്കളാഴ്ച വൈകിട്ട് ലോകത്തോട് വിട പറഞ്ഞ ജനപ്രിയ നായകന് അഞ്ജലിയർപ്പിക്കാനും സംസ്കാര ചടങ്ങളിൽ പെങ്കടുക്കുന്നതിനും അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾ ജൂഹുവിലെ വസതിയിൽ എത്തി. മുംബൈയിലെ കനത്ത മഴ വകവെക്കാതെയാണ് താരങ്ങൾ ശശികപൂറിനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്.
ശശി കപൂറിെൻറ സഹനടനും സൃഹൃത്തുമായിരുന്ന അമിതാഭ് ബച്ചൻ മകൻ അഭിഷേക് ബച്ചനൊപ്പമാണ് എത്തിയത്. ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ, സഞജയ് ദത്ത്, നസറുദ്ദീൻ ഷാ, അനിൽ കപൂർ,
ബന്ധു കൂടിയായ റിഷി കപൂർ, രൺബീർ കപൂർ, രാജ് കപൂറിെൻറ പേരമകൻ അദർ ജെയിൻ തുടങ്ങിയവരും ജൂഹുവിലെ വസതിയിൽ എത്തിയിരുന്നു. വൈകിട്ട് നടന്ന സംസ്കാര ചടങ്ങിലും ബോളിവുഡിലെ മിക്ക താരങ്ങളും പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.