ന്യൂഡൽഹി: സിക്കിം വിരുദ്ധ പരമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കാനഡയിൽ നടക്കുന്ന ടോറേൻറാ ഫിലിം ഫെസ്റ്റിവെല്ലിനിടെ നടന്ന അഭിമുഖത്തിനിടെയാണ് സിക്കിം കലാപഭൂമിയാണെന്ന വിവാദ പ്രസ്താവന പ്രിയങ്ക നടത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതേ തുടർന്നാണ് ഖേദപ്രകടനവുമായി പ്രിയങ്ക രംഗത്തെത്തിയത്.
പ്രിയങ്കയുടെ പ്രസ്താവനയെ അപലപിച്ച് സിക്കിം ടൂറിസം മന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വടക്ക്–കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു സംസ്ഥാനമാണ് സിക്കിം. കലാപാന്തരീക്ഷമുള്ള സിക്കിമിൽ നിന്ന് പുറത്ത് വരുന്ന ആദ്യ ചിത്രമാണ് പഹുന എന്നായിരുന്നു പ്രിയങ്കയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.